നെടുമ്പാശേരി : സാങ്കേതിക തകരാറിനെ തുടർന്ന് എയർ അറേബ്യയുടെ തിരുവനന്തപുരം– അബുദാബി വിമാനം കൊച്ചിയിലിറക്കി.ഇന്നലെ വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിമാനത്തിൽ,, പറക്കലിനിടെ ഇലക്ട്രിക് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പ്രത്യേക അനുമതി വാങ്ങി കൊച്ചിയിലിറക്കിയത്. വൈകിട്ട് 4.45നു കൊച്ചിയിലിറങ്ങിയ വിമാനം തകരാർ പരിഹരിച്ച് 5.55ന് അബുദാബിയിലേക്കു പുറപ്പെട്ടു. 165 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.











