കേരളത്തിൽ തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർക്കും കരാറുകാർക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. ഇതിന് തയ്യാറായില്ലെങ്കിൽ കരാറുകാർക്കും ഏജന്റുമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. ക്രിമിനൽ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാ ഫലം 48 മണിക്കൂറിൽ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗങ്ങളിലുള്ളവർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിൽ സർക്കാരിന് ഉത്കണ്ഠയുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാൻ അതത് വിഭാഗങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
