അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ട ണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിലെത്തി. നയതന്ത്ര ഉദ്യോഗസ്ഥ രടക്കമുള്ളവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. 600 സൈനികരെയാണ് രക്ഷാപ്രവര്‍ത്ത നത്തിന് ബ്രിട്ടണ്‍ അയച്ചത്
കാബൂള്‍ : അഫ്ഗാനില്‍ കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ വരുതിയിലാക്കി. തലസ്ഥാനമായ കാ ബൂളിന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലോഗര്‍ പ്രവിശ്യ വരെ താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഖാണ്ഡഹാര്‍ കീഴടക്കി അധികം വൈകാതെ മൂന്ന് തന്ത്രപ്രധാന പ്രവിശ്യകളിലാണ് താലിബാന്‍ ആധിപത്യമുറപ്പിച്ചത്. ഇതോടെ ആകെയുള്ള 34 പ്രവിശ്യകളില്‍ 18 എണ്ണവും താലി ബാന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി.
കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാന്‍ പിടിച്ചെടുത്തിരു ന്നു. രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നാ ണ് കാണ്ഡഹാര്‍ അറിയപ്പെടുന്നത്. വൈകാതെ തന്നെ രാജ്യ തലസ്ഥാനമായ കാബൂളും ഭീകരസൈന്യം പിടിച്ചെടുക്കമെന്നാണ് റിപ്പോര്‍ട്ട്.
പല പ്രവിശ്യകളിലും വലിയ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ മുന്നേറ്റം. അതിനിടെ, സമാ ധാന നീക്കങ്ങള്‍ക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്ര ട്ടറി ജനറല്‍ അറിയിച്ചു. താലിബാന്‍ ശക്തിപ്രാപിക്കുമ്പോള്‍ അഫ്ഗാന്‍ സര്‍ക്കാരിനും സൈന്യ ത്തിനും മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതോടെ പ്രസിഡന്റ് അഷ്‌റഗാനി രാജ്യത്തെ അ ഭിസംബോധന ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടു കള്‍ ഉയരുന്നുണ്ട്. താലിബാനും പാകിസ്ഥാനും ഇ പ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ പെട്ടന്നുള്ള താലിബാന്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എംബ സി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ച് അമേരിക്ക. 3,000 പുതിയ സൈനി കരെ എത്തിച്ച് കാബൂളില്‍ യുഎസ് എംബസി ഭാഗികമായി ഒഴിപ്പിക്കുന്നതിനും ആയിരക്ക ണക്കി ന് ആളുകളെ ഈ മേഖലയിലേക്ക് അയയ്ക്കുന്നതിനും സഹായിക്കുകയും അഫ്ഗാനിസ്ഥാന്‍ സ്റ്റാന്‍ ഡ്‌ബൈയിലും സ്പീഡ് എയര്‍ലിഫ്റ്റിലും എത്തിക്കുകയും ചെയ്തു.