താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു.
സെപ്തംബര്‍ 8 ന് 11 മണിക്ക് താമരശ്ശേരി കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയിലടക്കം സമൂഹത്തില്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളുടെ എല്ലാം അമരത്ത് നിന്ന് 13 വര്‍ഷമാണ് ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയെ നയിച്ചത്. സ്ഥാനമൊഴിച്ച ശേഷം ഒരു പതിറ്റാണ്ടിലേറെയായി വിശ്രമത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.












