ഇയാളെ ക്വട്ടേഷന്‍ സംഘം തന്നെ പുറത്ത് വിടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവ രങ്ങള്‍. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഏഴാം തീയതി രാത്രി ഒമ്പതരയോടെ കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ട് പോവുകയും ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു
കോഴിക്കോട്: താമരശേരിയില്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവിനെ കണ്ടെത്തി.പരപ്പന്‍ പൊയില്‍ സ്വദേശി ഷാഫിയെയാണ് കര്‍ണ്ണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. ഇ യാളെ ക്വട്ടേഷന്‍ സംഘം തന്നെ പുറത്ത് വിടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തട്ടിക്കൊണ്ടു പോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഏഴാം തീയതി രാത്രി ഒമ്പതരയോടെ കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടി ക്കൊണ്ട് പോവുകയും ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. താമരശേരി ഡിവൈഎസ്പി അഷ് റഫ് തെങ്ങലകണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്ന ത്. ഷാഫിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്നും തട്ടിക്കൊണ്ടുപോയവരെ പറ്റി ഒരുവിവര വും പറയാന്‍ ഷാഫി തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. സ്വര്‍ണക്കടത്ത് സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
തടങ്കലില്‍ നിന്ന് വന്ന ആദ്യ സന്ദേശത്തില്‍ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ കിട്ടാനെ ന്ന് ഷാഫി വീഡിയോയില്‍ പറഞ്ഞിരുന്നു. ഷാഫിയും സഹോദര നും ചേര്‍ന്ന് സൗദി രാജകുടുംബത്തി ന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വ ര്‍ണമാണ് മോഷ്ടിച്ചതെ ന്നും, ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പറയുന്നു. ഈ പണം നല്‍കിയതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം ഇയാളെ ഉപേക്ഷിച്ചു കടന്നതാണെന്നാണ് വിവ രം.