തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സം ഘടിപ്പിക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാര്‍ഷികാഘോഷം പ്രമാണിച്ച് ഡിസംബ ര്‍ 23,24,25 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 14 സ്ത്രീ സംവിധായ കരുടെ വിവിധതരത്തിലുള്ള നാടകങ്ങള്‍ ഉള്‍പ്പെടുത്തിയ നാട കോത്സവം സംഘടി പ്പിക്കുന്നത്
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സംഘടിപ്പിക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാര്‍ഷികാഘോഷം പ്രമാണിച്ച് ഡിസംബര്‍ 23, 24, 25 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 14 സ്ത്രീ സംവിധായകരുടെ വിവിധതരത്തിലുള്ള നാടകങ്ങള്‍ ഉള്‍പ്പെടുത്തിയ നാടകോത്സവം സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്ത് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംരംഭം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പി ക്കുന്നത്. രാജരാജേശ്വരി, സുധി ദേവയാനി,സുഷമ വിജയ ലക്ഷ്മി,സോയ തോമസ് എന്നിവരടങ്ങിയ നാ ലംഗ സംഘമാണ് ഫെസ്റ്റിവലിന് ചുക്കാന്‍ പിടിക്കുന്നത്. നാടകാവതരണത്തിനൊപ്പം ശില്പശാലയും സെമി നാറുകളും കവിതാവതരണവും സംഗീത പരിപാടികളും അരങ്ങേറും.