മണക്കൂറുകളുടെ ഉപയോഗത്തിനുള്ള ഒക്‌സിജന്‍ മാത്രമേ ഡെല്‍ഹിയിലെ ആശുപത്രികളില്‍ അവശേഷിക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ ഒക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യ തലസ്ഥാനത്ത് ഒക്‌സിജന്‍ ക്ഷാമം രൂക്ഷമായി. മണക്കൂറുകളുടെ ഉപയോഗത്തിനുള്ള ഒക്‌സിജന്‍ മാത്രമേ ഡെല്‍ഹിയിലെ ആശു പ ത്രികളില്‍ അവശേഷിക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സോഷ്യല്‍ മീഡിയക ളി ല്‍ അറിയിച്ചു. തലസ്ഥാനത്ത് മെഡിക്കല്‍ ആവശ്യത്തിനുള്ള ഒക്‌സിജന് വന്‍ ക്ഷാമം നേരിടു ക യാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഒക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെ ന്നാ ണ് കേന്ദ്ര സര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രികളില്‍ ഒക്‌സിജന്റെ അപരാപ്തയും ഐസിയു കിടക്കകളുടെ കുറവും ചൂണ്ടിക്കാട്ടി കെജ്രിവാള്‍ കേന്ദ്ര ത്തി ന്റെ ഇടപെടല്‍ വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടിതിയില്‍ വിശദീകരണം നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയ തിന് പിന്നാലെയാണ് ഡെല്‍ഹിയിലെ സര്‍ക്കാര്‍ തന്നെ ഒക്‌സിജന്‍ ക്ഷാമം പ്രശ്‌നം ഉയര്‍ത്തുന്നത് എന്നതാണ് ശ്രദ്ധേയം.
‘ഗൗരവകരമായ ഓക്‌സിജന്‍ പ്രസിസന്ധിയാണ് ദില്ലിയില്‍ നിലനില്‍ക്കുന്നത്. ഞാന്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുന്നു, ആവശ്യമായ ഓക്‌സിജന്‍ ദില്ലിക്ക് നല്‍കൂ. മണക്കൂറുകളുടെ ഉപയോഗത്തിനുള്ള ഒക്‌സിജന്‍ മാത്രമേ ദില്ലിയിലെ ആശുപത്രികളില്‍ അവശേഷിക്കുന്നുള്ളൂ’ – അരവിന്ദ് കെജ്രിവാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.











