ഇതിന്റെ ഭാഗമായി നഗരത്തിലെ മുഴുവൻ വീടുകളും പൊതുയിടങ്ങളും അണുനശീകരണവും ശുചീകരണവും നടത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ജൂലൈ 10 ന് അണുനശീകരണ ദിനമായി ആചരിക്കും.
രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ
നഗരത്തിലെ മുഴുവൻ വീടുകളും വീട്ടുകാരുടെ തന്നെ നേതൃത്വത്തിൽ ശുചീകരണവും അണുനശീകരണവും നടത്തണം.പൊതുയിടങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം
അണുനശീകരണത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ ആറ് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഉപയോഗിക്കാം.
ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഇരുപത് മിനിറ്റ് കലക്കി വച്ചതിന് ശേഷം തെളി ലായനിയിൽ തുണി ഉപയോഗിച്ച് തുടക്കുകയോ,സ്പ്രേ ചെയ്യുകയോ ചെയ്യാം.
കോവിഡ് ബാധിച്ച രോഗികളുടെ വീട്,പരിസര പ്രദേശങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ നിലവിൽ അണുനശീകരണം നടത്തി വരുന്നുണ്ട്.
രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അണുനശീകരണത്തിനായി നഗരസഭയുടെ നിലവിലുള്ള ജെറ്റർ, പവർ സ്പ്രെയർ സംവിധാനങ്ങൾക്ക് പുറമെ പുതുതായി 10 പവർ സ്പ്രെയർ മെഷീനുകളും നഗരസഭ വാങ്ങിയിട്ടുണ്ട്.
രോഗം സ്ഥിതീകരിച്ചവരുടെ വീടുകൾ,പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ മെഷീനുകൾ ഉപയോഗിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീം വരും ദിവസങ്ങളിലും അണുനശീകരണം കാര്യക്ഷമമായി നടത്തുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.