കഴിഞ്ഞ തവണ ബിജെപി ഇരുപത്തിരണ്ടായിരത്തിലധികം വോട്ട് നേടിയ മണ്ഡലമായിരുന്നു തലശേരിയി. കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ജില്ലയില്‍ എറ്റവും അധികം വോട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി.
കണ്ണൂര്‍ : തലശേരിയിലും ദേവികുളത്തും മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. തലശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുയായ എന്‍ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്‌നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്നാണ് ഹരിദാസ് പറയുന്നത്. കഴിഞ്ഞ തവണ ബിജെപി ഇരുപത്തിരണ്ടായിര ത്തിലധികം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇവിടെ. കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ജില്ലയില്‍ എറ്റവും അധികം വോട്ടുള്ള മണ്ഡലങ്ങളിലൊ ന്നാണ് തലശ്ശേരി. തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് എന്‍ ഹരിദാസ് വ്യക്തമാക്കി.
ദേവികുളത്ത് ആര്‍ എം ധനലക്ഷ്മിയുടെ പത്രികയും വരണാധികാരി തള്ളി. എന്‍ഡിഎയുടെ ഘടകകക്ഷിയായ എഐഎഡിംകെയുടെ സ്ഥാനാര്‍ത്ഥിയാണ് ആര്‍ എം ധനലക്ഷ്മി.ഇവിടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിട്ടല്ല. ഫലത്തില്‍ ദേവികുളത്തും എന്‍ഡിഎക്ക് സ്ഥാനാ ര്‍ത്ഥിയില്ലാതായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിയുടെ ഭാഗമല്ലാതെ എഐഎഡിഎംകെ മത്സരിച്ചപ്പോള്‍ ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.ബിജെപി സ്ഥാനാര്‍ത്ഥിയെയും പിന്തള്ളിയായിരുന്നു മൂന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്നു.