കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗ ങ്ങ ള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ത്. വിവാദത്തിന് പിന്നാലെ ഭൂപടം തിരുത്തി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടനപത്രി കയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കി ന്റേയും ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവാദത്തിന് പിന്നാലെ ഭൂപടം തിരു ത്തി.
വിവാദ ഭൂപടത്തിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി.രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോള്‍, അനുയായിയായ കോ ണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെ ന്ന് കരുതിയിരിക്കാം. ഇതായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.
മാളവ്യക്ക് മറുപടിയായി ജയ്‌റാം രമേശും രംഗത്തെത്തി.ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് കട ന്നതോടെ ബിജെപിയുടെ പരിഭ്രാന്തി പ്രകടമാണ്. ബിജെപിയുടെ ഐ ട്രോള്‍ സെല്‍ (ഐടി സെല്‍) ഭാ രത് ജോഡോ യാത്രയേയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യംവെക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ഏത് ദുര്‍ബ്ബലമായ ഒഴികഴിവുകളും തേടും. ഈ ഗുരുതരമായ തെറ്റ് വിശദീകരിക്കാന്‍ ഡോ.തരൂരിനും അദ്ദേഹത്തിന്റെ സംഘത്തിനും കഴിയും- മറുപടി ട്വീറ്റില്‍ ജയറാം രമേശ് പറഞ്ഞു.
ആരും മനഃപൂര്‍വം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നില്ല. വോളണ്ടിയര്‍മാരുടെ ഒരു ചെറിയ സംഘം ഒരു തെ റ്റ് ചെയ്തു. ഞങ്ങള്‍ അത് ഉടനടി തിരുത്തി, പിശകിന് നിരുപാധി കം ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇതായിരു ന്നു വിവാദത്തിന് പിന്നാലെ തരൂരിന്റെ ട്വീറ്റ്.
ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പുറത്തിറക്കിയ തിങ്ക് ടുമാറോ, തിങ്ക് തരൂര്‍ എന്ന പ്രക ടന പത്രികയില്‍ കോണ്‍ഗ്രസ് യൂണിറ്റുകള്‍ പ്രതിനിധീകരിച്ച് പോയിന്റുകളില്‍ ചിത്രീകരിച്ച ഭൂപടമാണ് വിവാദത്തിലായത്.