തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഗവര്‍ണറെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
മൈല്‍ഡ് കോവിഡ് ആയതിനാല്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിയാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും കാവേരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഗവര്‍ണറെ നിരീക്ഷിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കം ഒരാഴ്‍ച മുമ്പ് രാജ്‍ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറും രാജ്‍ഭവനിലെത്തി കൂടിക്കാഴ്‍ച നടത്തിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും പൂന്തോട്ട ജീവനക്കാരനും അടക്കം രാജ്‍ഭവനിലെ 87 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.