തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ പരിശോധിച്ചതില്‍ 6,989 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതില്‍ കേരളത്തില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടുന്നു.
തമിഴ് നാട്ടിൽ ഇന്ന് 89 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . സംസ്ഥാനത്ത് ഇതുവരെ 2,06,737 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതേവരെ 22,87,334 സാമ്പിളുകൾ പരിശോധിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയില്‍ ഇന്ന് 20 പേര്‍ രോഗം ബാധിച്ച് മരിച്ചു. ചെന്നൈയില്‍ മാത്രം മരിച്ചത് 1,989 പേര്‍. 1,329 പുതിയ കേസുകളും ഇന്ന് അവിടെ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 73 ശതമാനവും മരണ നിരക്ക് 1.64 ശതമാനവുമാണ്. തിരുവള്ളൂരില്‍ 385 പുതിയ കേസുകളും കോയമ്ബത്തൂരില്‍ 270 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന് 7,758 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്. നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 52,273 ആണ്.