കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍നിന്ന് ഒ ന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണി യോ ടെയാണ് അരിക്കൊമ്പന്‍ എത്തിയത്. അരിക്കൊമ്പന്‍ കാടിറങ്ങി വന്ന് റേഷന്‍കട ആ ക്രമിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
തമിഴ്‌നാട്: അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ റേഷന്‍ കട ആക്രമിച്ചു. കടയുടെ ജനല്‍ തകര്‍ത്തു. മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്. ജനല്‍ തകര്‍ത്തെങ്കിലും അരി എടുത്തി ട്ടില്ല. കട തകര്‍ത്തതിന് പിന്നാലെ അരിക്കൊമ്പന്‍ കാട്ടിലേക്ക് മടങ്ങി. മേഘമലയില്‍ നിന്ന് ഒന്‍പതു കി ലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അരിക്കൊമ്പന്‍ എ ത്തിയത്. അരിക്കൊമ്പന്‍ കാടിറങ്ങി വന്ന് റേഷന്‍കട ആക്രമിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആ ശങ്കയിലാണ്.
ജനവാസമേഖലയില്‍ സ്ഥിരമായി ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണിയായ അരിക്കൊമ്പനെ വനംവകുപ്പിന്റെ ദിവസങ്ങള്‍ നീണ്ട ശ്രമത്തിന്റെ ഫലമായാണ് ചിന്നക്കനാലില്‍ നി ന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേ ക്ക് മാറ്റിയത്. അവിടെ നിന്ന് നടന്നു നീങ്ങിയ അരിക്കൊമ്പന്‍ തമിഴ്നാട് മേഘമലയില്‍ എത്തി കൃഷി ഉള്‍ പ്പെടെ നശിപ്പിച്ചിരുന്നു. കൂ ടാതെ വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നി രോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരു ന്നു.
ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ചത്. ഇതിന് പിന്നാലെ മണലാര്‍ എസ്റ്റേ റ്റില്‍നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യ ങ്ങള്‍ പുറത്തുവന്നിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം പുറത്തുവന്ന അരി ക്കൊമ്പന്റെ ആദ്യ ചിത്രമായിരുന്നു ഇത്. മണലാര്‍ എസ്റ്റേറ്റില്‍ നിന്നും വെള്ളം കുടിച്ച ശേഷം കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു ലഭ്യമായത്.
അരികൊമ്പനെ തമിഴ്നാട്ടില്‍ കണ്ടെത്തിയ ശേഷം മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്ന തായി തമിഴ്‌നാട്ടിലെ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥല ത്തെ ചില വീടുകള്‍ ആക്രമി ച്ചെന്നും അരിച്ചാക്ക് ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ ആക്രമ ണങ്ങള്‍ നടത്തിയത് അരികൊമ്പനാണെ ന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, അരിക്കൊമ്പന്‍ അവി ടെയെത്തിയതിന് ശേഷമാണ് വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.