ചെന്നൈ : തമിഴ്നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ ഡിഎംകെയുടെ മുന്നില്‍. 78 സീറ്റില്‍ അധികം ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 35 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. എന്നാല്‍ തൊട്ടുപിന്നിലായി 31 സീറ്റുകളില്‍ അണ്ണാ ഡിഎംകെയും മുന്നിലാണ്. അഞ്ച് സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഡിഎംകെ. 234 മണ്ഡലങ്ങളിലായി 3990 പേരാണ് ഇത്തവണ ജനവിധി തേടുന്നത്. 75 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചെന്നൈയില്‍ വിവിധ കോളേജുകളില്‍ ആയി നാല് വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഉണ്ട്.