തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ; കുടുങ്ങരുതെന്ന് സൈബര്‍ ക്രൈം മുന്നറിയിപ്പ്

online thattippu

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തര ത്തി ലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തു വിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

തൃശൂര്‍: തപാല്‍ വകുപ്പിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാര്‍ നടത്തുന്നത്. ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിത രണം ചെയ്യുന്നു എന്ന തരത്തിലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തുവിട്ടി രിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്‌സ്ആപ്പ് അ ടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വി ഭാഗവും സമൂഹ മാധ്യമവിഭാഗവും മുന്നറിയിപ്പു നല്‍കി. ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം പലര്‍ക്കും രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്ത രം നല്‍കി കഴിയുമ്പോഴേക്കും 6000 രൂപ സമ്മാനമായി ലഭിച്ചിട്ടു ണ്ടെന്നാണ് അഭിനന്ദന സന്ദേശമായി ആദ്യം വരുന്നത്. പിന്നീ ടാ ണ് ഈ ലിങ്ക് മ റ്റു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെ യ്യാ നും അക്കൗണ്ട് നമ്പര്‍ ആധാര്‍ നമ്പര്‍ തുടങ്ങിയവയും ചോ ദി ക്കുന്നത്.

വ്യക്തിയെ അല്ലെങ്കില്‍ പ്രസ്ഥാനത്തെ കബളിപ്പിച്ച് അവരുടെ തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കു ന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളിലോ സ്മാര്‍ട്ട് ഫോണുകളിലോ ആക്രമണകാരികളായ സോഫ്റ്റ് വെ യര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ് രീതിയാണ് ഫിഷിങ് തട്ടിപ്പ്.

ഫിഷിങ് (Phishing) തട്ടിപ്പു രീതി ഇങ്ങനെ :

  • ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തര ത്തില്‍ ഒരു ലിങ്ക് വാട്‌സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പുകാര്‍ പുറത്തു വിടുന്നു.
  • ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെ ബ്സൈറ്റ് തെളിയുന്നു.ഇതില്‍ നിങ്ങള്‍ക്ക് 6000 രൂപ ഗവണ്‍മെന്റ് സബ്സിഡി ഇനത്തില്‍ ലഭിക്കാ നുണ്ട് എന്ന സന്ദേശം ലഭിക്കുന്നു. അവര്‍ നല്‍കിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്ത രം നല്‍കാന്‍ ആവശ്യപ്പെടുന്നു.
  • ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ യഥാര്‍ഥ വെബ്‌സൈറ്റ് ആണെന്നു കരുതി ഇതെല്ലാം ചെയ്തു കഴിഞ്ഞാ ല്‍ നിങ്ങള്‍ക്കുള്ള സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതില്‍ തന്നി ട്ടുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ക്ലിക്ക് ചെയ്താല്‍ വന്‍ തുകയോ പുതിയ വാഹനങ്ങളോ ഒക്കെയായിരിക്കും നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നത്. ഈ സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവര്‍ നല്‍കുന്ന ലിങ്ക് 4 വാട്‌സ് ആ പ്പ് ഗ്രൂപ്പുകളിലേക്കോ അതല്ലെങ്കില്‍ 20 വാട്‌സ് ആപ്പ് നമ്പറിലേക്കോ അയച്ചു നല്‍കാന്‍ ആവശ്യപ്പെ ടും.
  • തുടര്‍ന്ന്, നിങ്ങളുടെ ബാങ്ക് എക്കൌണ്ട്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നല്‍ കാന്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം അയച്ചു നല്‍കുന്ന നിങ്ങളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തി യും, സമ്മാനത്തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ് ചാര്‍ ജ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയ തട്ടിപ്പുകള്‍ പറഞ്ഞ് ചെറിയ തുകകളായി പണം കൈപ്പറ്റുന്നു. വലിയ തുക ലഭിക്കാനുണ്ടെന്നു കരുതി, നിങ്ങള്‍ പലപ്പോഴായി അവര്‍ക്ക് ചെറിയ തുകകള്‍ അയച്ചു നല്‍കും. അങ്ങിനെ പണം നിങ്ങള്‍ക്കു നഷ്ടപ്പെടാം.
  • അതല്ലെങ്കില്‍, നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കി, അതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ നിങ്ങളുടെ ഫോണിന്റേയും, കമ്പ്യൂട്ട റിന്റേയും നിയന്ത്രണം കൈക്കലാക്കി, അവര്‍ നിങ്ങളറിയാതെത്തന്നെ നിങ്ങളുടെ എക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കും.

അബദ്ധത്തില്‍ ചാടാതിരിക്കാന്‍ മുന്‍കരുതലുകള്‍ :

  1. ഇന്ത്യാ പോസ്റ്റിന്റെയടക്കം പ്രചരിക്കുന്ന ഇത്തരം ലിങ്കുകള്‍ അവഗണിക്കുക.
  2. അതില്‍ ക്ലിക്ക് ചെയ്യുകയോ ആര്‍ക്കും അയച്ചു കൊടുക്കുകയോ അരുത്.
  3. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇത്തരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല എന്നറിയുക.
  4. യഥാര്‍ഥ ഇന്ത്യന്‍ തപാല്‍ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്‌സൈറ്റിന്റെ ശരിയായ വെബ് വിലാസം (URL) ശ്രദ്ധിക്കുക.
  5. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസവും തിരിച്ചറിയുക.
  6. ശ്രദ്ധിക്കാതെ ഫോര്‍വേഡ് ചെയ്യുന്ന ഒരു സന്ദേശം ചിലപ്പോള്‍ മറ്റുള്ളവരുടെ സമ്പാദ്യം നശിപ്പിച്ചേക്കാം.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES