തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് നിഖില്‍ ജയ്നുമായി നടന്ന വിവാഹചടങ്ങിന് നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍
കൊല്‍ക്കത്ത : തന്റെ വിവാഹം വിദേശത്ത് വച്ച് നടന്നതിനാല്‍ നിയമസാധുത ഇല്ലെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍. തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് ബിസിനസുകാരന്‍ നിഖില്‍ ജയ്നുമായി നടന്ന വിവാഹം ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോ ര്‍ട്ടുകള്‍ക്കിടെയാണ് നുസ്രത് ജഹാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വളരെ മുന്‍പുതന്നെ വേര്‍പിരിഞ്ഞതാണെന്നും ഇക്കാര്യം സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇതേപ്പ റ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തുര്‍ക്കിയില്‍ വച്ച് രണ്ടു വര്‍ഷം മുന്‍പായിരുന്നു നിഖില്‍ ജയ്നുമായുള്ള വിവാഹം നടന്നത്. ‘തുര്‍കിഷ് വിവാഹ നിയമപ്രകാര മായതിനാല്‍, ചടങ്ങ് അസാധുവാണ്. അത് മിശ്രവിവാഹമായിരുന്നു. ഇതിന് പ്രത്യാക വിവാഹ നിയമം അനുസരിച്ച് ഇന്ത്യയില്‍ സാധുതയാവശ്യമാണെങ്കിലും അതുണ്ടായിട്ടില്ല. കോടതി യു ടെ നിയമപ്രകാരം അത് വിവാഹമല്ല, ബന്ധം മാത്രമാണ്’. 31 കാരിയായ നുസ്രത് ജഹാന്‍ വ്യക്തമാക്കി.
വിവാഹം നിയമപരമായി സാധുവല്ലെന്നും നിലനില്‍ക്കുന്നതല്ലെന്നും അതുകൊണ്ട് നിയമത്തിന്റെ കണ്ണില്‍ അത് വിവാഹമേ അല്ലായിരുന്നുവെന്നും ബംഗാളിലെ ബസിര്‍ഹതില്‍ നിന്നുള്ള എംപിയാ യ നുസ്രത് ചൂണ്ടിക്കാട്ടുന്നു.
2019ലായിരുന്നു നിഖില്‍ ജയ്നുമായുള്ള വിവാഹം. നിഖില്‍ ജയ്നൊപ്പമുള്ള വിവാഹ ജീവിതം സന്തോഷത്തോടെയാണുള്ളതെന്ന് വിവാഹത്തിന് ശേഷം നടി ട്വീറ്റ് ചെയ്തിരുന്നു. മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു 2019-ല്‍ നുസ്രത് ജഹാന്റെ വിജയം. തൃണമൂലിനുവേണ്ടി മത്സരരംഗത്ത് ഇറങ്ങിയ 17 സ്ത്രീകളില്‍ ഒരാളായിരുന്നു നുസ്രത്.











