മലയാളി പ്രോജക്ട് കോ- ഓഡിനേറ്ററും ഗസ്റ്റ് അദ്ധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃ ഷ്ണന്‍ നായര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മദ്രാസ് ഐഐടി ക്യാമ്പസി നുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തു നിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെ ത്തിയത്.
ചെന്നൈ : മദ്രാസ് ഐഐടിക്കുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ച റിഞ്ഞു. മലയാളി പ്രോജക്ട് കോ- ഓഡിനേറ്ററും ഗസ്റ്റ് അദ്ധ്യപകനുമായ എറണാകുളം സ്വദേശി ഉ ണ്ണിക്കൃഷ്ണന്‍ നായര്‍ ആണ് മരിച്ചത്. മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമ നം. ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ടെന്ന് കോട്ടൂര്‍പൂരം പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തു നിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേ ഹം കണ്ടെത്തിയത്. പൂര്‍ണമായി കത്തിക്കരിഞ്ഞ നില യിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം പെട്രോള്‍ കുപ്പിയും പൊലീസിന് ല ഭിച്ചിരുന്നു.
തുടര്‍ന്ന് ഇയാള്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 പേജുള്ള ആത്മഹത്യാ കുറി പ്പ് പൊലീസിന് ലഭിച്ചത്. എന്താണ് ചെയ്യുന്ന തെന്ന് താന്‍ അറിയുന്നില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി താനല്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. താന്‍ കടുത്ത മാനസിക സംഘര്‍ ഷത്തിലാണെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കോട്ടൂ ര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചു.