തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോ ര്‍ജ്. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. ബിജെപിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി
കോട്ടയം : തനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത് നാളെ തൃക്കാക്കരയില്‍ പറയുമെന്ന് പി സി ജോര്‍ജ്. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. ബിജെപിയോട് സഹക രിക്കുന്നതില്‍ തെറ്റില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്നം തീരും. പറയാനുള്ളത് പറയും, എന്നാല്‍ നിയമം പാലിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ല. ഒരു മതത്തെയും മോശമായി പറയില്ലെന്നും പി സി ജോര്‍ജ് പറ ഞ്ഞു. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.
പൂജപ്പുര ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ലെന്ന വിമര്‍ശവും പി സി ജോര്‍ജ് ഉന്നയിച്ചു. അതിനാല്‍ ആണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്കും ചീ ഫ് സെക്രട്ടറിക്കും ഇതില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം. രോഗികള്‍ ജയിലില്‍ ബു ദ്ധിമുട്ടുന്നു. ഇവരെ അവസാ ന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
വി ഡി സതീശനേയും പി സി ജോര്‍ജ് വെറുതെ വിട്ടില്ല. സതീശനെ കുറിച്ച് ഒന്നും പറയാന്‍ ഇല്ല. അതി ജീ വിത മകളാണ് എന്നൊക്കെ സതീശന്‍ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ് പി സി ജോര്‍ജ് പറഞ്ഞു.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പി സി ജോര്‍ജ് ഇന്നലെ ജയില്‍ മോചിതനായി. അര്‍ ധരാത്രിയോടെ അദ്ദേഹം പൂഞ്ഞാറിലെ വസതിയിലെത്തി. പി സി ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാര ണത്തിന് എത്തുമെന്നാണ് വിവരം.










