നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷ ണങ്ങള്‍ക്കു ശേഷമാണ് സേനയുടെ ഭാഗമായത്
മുംബൈ : ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിര്‍’ മുങ്ങിക്കപ്പല്‍ രാഷ്ട്രത്തിനു സമ ര്‍പ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മസഗാവ് കപ്പല്‍ശാലയിലാണ് ഈ മുങ്ങിക്ക പ്പല്‍ നിര്‍മിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അ ഡ്മിറല്‍ ആര്‍. ഹരി കുമാറിന്റെ സാന്നിധ്യ ത്തില്‍ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്തത്.
നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പല്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെ ബ്രുവരിയില്‍ നീറ്റിലിറക്കിയ വാഗിര്‍ കടല്‍ സഞ്ചാര പരീക്ഷണങ്ങള്‍ ക്കു ശേഷമാണ് സേനയുടെ ഭാഗമാ യത്.
- ‘വാഗിറി’ന്റെ സവിശേഷതകള്‍
- ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട (സ്‌കോര്‍പീന്‍ ക്ലാസ്) അഞ്ചാമത്തെ മുങ്ങിക്കപ്പല്‍
- യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ വഹിക്കും
- ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിര്‍
- നിര്‍മാണം ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച്
- കടലിനടിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കാം. ശത്രുപ്രദേശത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം
- ശത്രുസേനയുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സ്റ്റെല്‍ത് സാങ്കേതികവിദ്യ
- ഇതിനു മുന്‍പ് ഇതേ പേരിലുള്ള മുങ്ങിക്കപ്പല്‍ സേനയ്ക്കുണ്ടായിരുന്നു. ആദ്യ വാഗിര്‍ മുങ്ങിക്കപ്പല്‍ 1973 ഡിസംബര്‍ മൂന്നിനാണ് നാവികസേനയുടെ ഭാഗമായത്. റഷ്യയില്‍ നിര്‍മിച്ചതായിരുന്നു ഇത്. 28 വര്‍ഷത്തെ സേവനത്തിനുശേഷം 2001 ജൂണ്‍ ഏഴിനാണ് ഇത് ഡിക്കമ്മിഷന്‍ ചെയ്തത്.
വാഗിര്‍ അടക്കം ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളാണു പുതിയതായി നാവികസേനയില്‍ അണിചേരുന്നത്. കടലിലെ ഏത് സാഹചര്യത്തിലും ദൗത്യനിര്‍വണത്തി നുള്ള കാര്യശേഷി സ്‌കോ ര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്കുണ്ട്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, ശത്രു രാജ്യങ്ങളുടെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കല്‍, നിരീക്ഷണം, വിവരശേഖരണം, മൈനുകള്‍ നിക്ഷേ പിക്കല്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായി സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളെ നിയോഗിക്കാനാകും. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയവയും സവിശേഷതകള്‍.