തട്ടിപ്പിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉ ദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം
കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷി ക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിക്കാന്‍ ആലോചന. തട്ടിപ്പിന് ജീവനക്കാരുടെ അ ക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരി പ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ രാജീവ് പറഞ്ഞു. തട്ടിപ്പി നെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍ പ്പെടുത്തി വിപുലമായ പ്രത്യേക സംഘം രൂപവത്കരിക്കാനാണ് നീക്കം.
വയനാട്ടില്‍ 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍ സന്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാ ണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവന ക്കാരുടെ അക്കൗണ്ടില്‍ മോന്‍സന്‍ വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്‌സണ്‍, ജൈ സല്‍ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.
ബിസിനസ് പങ്കാളിയായ തൃശൂരിലെ ധനകാര്യസ്ഥാപനമുടമ വഴി 6 ശതമാനം പലിശയ്ക്ക് 10 കോടി രൂ പയുടെ വായ്പ പരാതിക്കാര്‍ക്കു മോന്‍ സന്‍ വാഗ്ദാനം ചെയ്തിരുന്നതായും വ്യക്തമായിട്ടുണ്ട്. നാലു കോടി നഷ്ടപ്പെട്ടതായി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബ് പുറായിലി നാണ് വായ്പ വാഗ്ദാനം ചെയ്തത്.
അതിനിടെ, മോണ്‍സണെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയതു പ്രവാസി മല യാളി വനിതയാണെന്ന വിവരങ്ങള്‍ പുറത്തുവ ന്നിട്ടുണ്ട്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന കാര്യം അറിഞ്ഞുകൊണ്ടാണോ ഇവര്‍ ഒപ്പം നിന്നതെന്ന കാര്യം വ്യക്തമല്ല. മോന്‍സന്റെ തട്ടിപ്പിനെക്കു റിച്ചു വിവരം ലഭിച്ചതോടെ ഇവര്‍ സൗഹൃദം ഉപേക്ഷിച്ചെന്നും പരാതിക്കാര്‍ക്ക് ഒപ്പം നിന്നെന്നുമാണ് ഇതുവരെയുള്ള സൂചനകള്‍.