ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്
ഹൈദരാബാദ്: ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴിതെറ്റി വൈകിയതിനെത്തുടര്‍ന്ന് തെലങ്കാ നയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. കിങ് കോട്ടി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
ഡ്രൈവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴി തെറ്റിയതാണ് ഓക്സിജന്‍ ടാങ്കര്‍ വൈകിയെത്താന്‍ കാരണം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി യോടെ ഓക്സിജന്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിതരണ കേന്ദ്രത്തില്‍ അറിയിച്ചു. ഇവിടെ നിന്നും പുറപ്പെട്ട ടാങ്കര്‍ ഡ്രൈവറിന് ജദ്‌ചെര്‍ലയില്‍ വെച്ച് വഴിതെറ്റി. എത്തേണ്ട സമയമായിട്ടും ലോറി കാണാതായ തോടെ പരിഭ്രാന്തരായ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ്, ടാങ്കര്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഓക്സിജന്‍ കിട്ടാതെ ഏഴ് രോഗികള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
ഇതിനിടെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടറിനാ യി നെട്ടോട്ടത്തിലായിരുന്നു. അവസാന നിമിഷ ത്തിലുണ്ടായ പ്രതിസന്ധിയാണ് ഏവ് ജീവനുകള്‍ കവര്‍ന്നത്.കോവിഡ് രോഗികള്‍ക്ക് മാത്രമാണ് കിംഗ് കോട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സ നല്‍കി വരുന്നത്. 300 ഓക്‌സിജന്‍ കിടക്കകളും 50 ഐസിയു കിടക്കകളുമാണ് ആശുപ ത്രിയിലുള്ളത്.