ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ, വ്യവ സായ മേഖലകളിലെ സംഭാവനകള്‍ കണ ക്കിലെടുത്താണ് പുരസ്‌കാരം
ലണ്ടന്‍ : ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ, വ്യവസായ മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിരാ മല്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്‍പേഴ്‌സണാണ് 66 കാരിയായ സ്വാതി.
നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സ് വിദേശമന്ത്രി കാതറിന്‍ കൊളൊന്ന പുരസ്‌കാരം സമ്മാനിച്ചു. 2016ല്‍ ഫ്രാന്‍സിലെ രണ്ടാമത്തെ ഉയര്‍ന്ന ബഹു മതിയായ ഷെവലിയാര്‍ ഡേ ലെഓര്‍ഡറെ നാഷണല്‍ ഡു മെറിറ്റെയും സമ്മാനിച്ചിരുന്നു. പത്മശ്രീ ജേതാവ് കൂടിയാണിവര്‍. സമൂഹത്തിന് മികച്ച സേവനം നല്‍കുന്നവരെ ആദരിക്കുന്നതിന് 1802-ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.