ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദിവ്യകുടുംബം’ സംഗീതആല്‍ബം മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജൂലൈ 27ന് പ്രകാശനം ചെയ്യും.

WhatsApp Image 2024-07-23 at 2.53.00 PM

ലണ്ടൻ : യുകെ മലയാളിയും ബേസിംഗ്‌സ്റ്റോക്ക് മുന്‍ ബറോ കൗണ്‍സിലറും ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയ പ്രഭാഷകനുമായ ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഗീത ആല്‍ബം ‘ദിവ്യകുടുംബം ‘ ഈമാസം 27 ശനിയാഴ്ച യുകെ സമയം മൂന്ന് പി എമ്മിന് (7. 30 പിഎം IST) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സൂം വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രകാശനം ചെയ്യും.

തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നു നല്‍കിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഫൗണ്ടര്‍ ഡയറക്ടറുമായ ഫാ ജോസഫ് കണ്ടെത്തിപ്പറമ്പില്‍, ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറുമായ എസ് ശ്രീകുമാര്‍, മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടറും യുക്മ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ ജയ്‌സണ്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ‘ദിവ്യ കുടുംബം’ സംഗീത ആല്‍ബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ അജി പീറ്റര്‍ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

Also read:  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

യുകെയിലെ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകയും, അവതാരകയുമായ ദീപാ നായര്‍ പ്രോഗ്രാം അവതരിപ്പിക്കും.

Also read:  നല്ല സിനിമയുടെ നിര്‍മിതിക്ക് കോടികളല്ല, ആശയമാണ് അനിവാര്യം : കെ ജയകുമാര്‍

പ്രസിദ്ധ ഗായകൻ കെസ്റ്റര്‍ ആണ് ഈ സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ദൈവസ്‌നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആല്‍ബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ദൃശ്യവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റര്‍ നിര്‍മ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വര്‍ഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുള്ള ഈ സംഗീത ആല്‍ബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്റര്‍ സി എ ജോസഫ് ആണ്.

Also read:  സംഗീതത്തിനും വിലക്ക്; കര്‍ഷക സമര ഗാനങ്ങള്‍ നീക്കം ചെയ്ത് യൂട്യൂബ്

കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആല്‍ബത്തിലെ ഗാന രചനയിലൂടെയും അവയുടെ ദൃശ്യ ആവിഷ്‌കാരത്തിലൂടെയും ഡോ അജി പീറ്റര്‍ പ്രകാശിപ്പിക്കുന്നത്.

വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമായ സൂമിലൂടെ നടത്തുന്ന ‘ദിവ്യകുടുംബം’ സംഗീത ആല്‍ബത്തിന്റെ പ്രകാശന ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന ലണ്ടന്‍ കലാഭവന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത്. എല്ലാവരും പങ്കെടുത്ത് മഹനീയമായ ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

https://www.facebook.com/kalabhavanlondon

Around The Web

Related ARTICLES

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല് ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ, ര​ണ്ട് സ​ഹ​ക​ര​ണ സ​മ്മ​ത​പ​ത്ര​ങ്ങ​ൾ, ഇ​രു

Read More »

മലയാളിയുടെ പ്രിയഗായിക കാതോടു കാതോരം ലതിക

സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ ‘കാതോടു കാതോരം’ അല്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ🎼 ദേവദൂതർ പാടി സ്നേഹദൂതർ പാടി….

Read More »

യുകെയിൽ മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെര്‍ട്ട് കൊടുങ്കാറ്റും; കാറിന് മുകളിൽ മരം വീണ് ഒരു മരണം, ജാഗ്രതാനി‍ർദേശം.

ലണ്ടൻ : യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു.  ശനിയാഴ്ച

Read More »

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം സ്വദേശിനി

ലണ്ടൻ/കൊല്ലം :  മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ്

Read More »

കൂടുതൽ ഇന്ത്യക്കാർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ

അബുദാബി : യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും. റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്കു മാത്രമാണു നേരത്തേ ഈ സൗകര്യം ലഭിച്ചിരുന്നത്. 14

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »