വികസന പദ്ധതികള്‍ തടസപ്പെടുത്തുകയും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്യുന്നുവെന്ന് ആരോപണത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രാധന ലക്ഷ്യം
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്നതടക്കമുള്ള വിവാദ വിഷയങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍ സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ മേല്‍ സമ്മ ദ്ദം ചെലുത്തിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍? അത് ആരൊക്കെയാണ്, ഗൂഢാലോ ചന നടന്നോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.
വികസന പദ്ധതികള്‍ തടസപ്പെടുത്തുകയും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്യുന്നുവെന്ന് ആരോപണത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സി കള്‍ ക്കെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രാധന ലക്ഷ്യം. മന്ത്രി സഭാ യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. നിയമസഭാ തെര ഞ്ഞെ ടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. റിട്ട. ജഡ്ജി വി.കെ മോഹനനെ കമ്മീഷന്‍ അധ്യക്ഷനാക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുയന്നു. മൊഴിമാറ്റിപ്പയറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മദ്ദം ചെലുത്തിയെന്നടക്കം പ്രതികളുടെ വെളിപ്പെ ടുത്ത\ലുകളുമുണ്ടായി. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് കമ്മീഷന്റെ അന്വേഷ ണ പരിഗണനയില്‍ ഉള്‍പ്പെടുക. സ്വപ്നയുടെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ് ഏറ്റവും പ്രധാനം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാ ലോചന, മുഖ്യമന്ത്രി ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍, അത്തരത്തില്‍ സമ്മര്‍ദം ചെലു ത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നിങ്ങനെ കാര്യങ്ങളും കമ്മീഷന്‍ പരിഗണിക്കും.