പോര്‍ട്ടലില്‍ ഡോക്ടര്‍മാര്‍ക്കുനേരെ അശ്ലീല സംസാരങ്ങള്‍ നടത്തുകയും ഭീക്ഷണിപ്പെടു ത്തുകയും ചെയ്ത തൃശൂര്‍ സ്വദേശി സഞ്ജയ് കെ ആര്‍ ആണ് അറസ്റ്റിലായത്
ആലപ്പുഴ: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ വഴി ഡോക്ട ര്‍മാരെ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറ സ്റ്റി ല്‍.തൃശൂര്‍ സ്വദേശി സഞ്ജയ് കെ ആര്‍ (25) ആണ് അറസ്റ്റിലായത്. പോര്‍ട്ടലില്‍ കയറി ഡോക്ടര്‍മാര്‍ക്കുനേരെ അശ്ലീല സംസാരങ്ങള്‍ നടത്തുക യും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
രോഗിയാണന്ന വ്യാജേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനിലൂടെ അഭിമുഖത്തിനെ ത്തുന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. അശ്ലീല സംഭാഷണം മാ ത്രം നടത്തിവന്ന ഇയാള്‍ സ്ഥിരം ശല്യമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വനിതാ ഡോക്ടര്‍മാ ര്‍ പരാതി അറിയിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരി ശോധനയാണ് അറസ്റ്റിലെത്തിയത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ കണ്ടെടുത്തു. സഞ്ജയ് യെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.