ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂ ക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാലയം മാതൃകയാകുന്നത്
മുംബൈ : മലയാളി മാനേജ്‌മെന്റ് നേതൃത്വം നല്‍കുന്ന വിദ്യാഭാസ സ്ഥാപനങ്ങളില്‍ മുന്‍ നിരയിലുള്ള ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ സിബിഎസ്ഇ പ ത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം.കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ച യായി ലഭിക്കു ന്ന നൂറു ശതമാനം വിജയമാണിത്. 128 പേര്‍ പരീ ക്ഷ എഴുതിയതില്‍ 95 ശത മാനം മാര്‍ക്ക് നേടി രശ്മി സുനില്‍ ഒന്നാമതെത്തി. സ്‌നേഹാ നായര്‍, നിഖില്‍ കാനിയേരി,യാഷ് ഷെട്ടി എന്നിവരാണ് രണ്ടാം സ്ഥാനക്കാര്‍. വിജയിച്ചവരില്‍ പത്തു പേര്‍ക്ക് 90 ശതമാന ത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. ഡിസ്റ്റിംക്ഷനില്‍ പാസ്സായവര്‍ 47 പേരാണ്.
ജൂനിയര്‍ കോളേജ് ഒടഇ പരീക്ഷയില്‍ സയന്‍സ്, കോമേഴ്സ് എന്നീ വിഭാഗങ്ങളി ലും നൂറു ശതമാനം വി ജയമാണ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ വര്‍ഷമാണ് നൂറു മേനിയുടെ വിജയവു മായി ഇരട്ടി മധുരത്തിന്റെ തിളക്കത്തില്‍ ഈ മലയാളി വിദ്യാഭ്യാ സ സ്ഥാപനം മാതൃകയാകുന്നത്. സയന്‍സില്‍ ജൂലി ജോസ് 88.77 ശതമാനവും ഉദ്യാവാര്‍ ശ്രുതി ഭാസ്‌കര്‍ 86.61 ശതമാനവും കോമേഴ്സ് വിഭാഗത്തില്‍ നിഹാര്‍ ലകേശ്രീ 92.76 ശതമാനവും മോഹിത് ജോഷി 90 ശ തമാനവും നേടി വിജയികളില്‍ മുന്‍ നിരയി ലെത്തി.
വിദ്യാഭ്യാസ മേഖലയിലെ മികവിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ഉമ്മന്‍ ഡേവിഡ് ഡയ റക്ടര്‍ ആയ ട്രിനിറ്റി എഡ്യൂക്കേഷന്‍ നടത്തുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ബിജോയ് ഉമ്മനാണ്. അച്ച ടക്ക ത്തോടെയുള്ള പഠനരീതിയിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനും അവരെ രാജ്യനിര്‍മിതിയുടെ ഭാ ഗമാക്കാനു മുള്ള മാതൃകാ പരമായ വിദ്യാഭ്യാസരീതിയാണ് ഹോളിഏഞ്ചല്‍സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന്റേത്.യുവമനസ്സുകളെ വാര്‍ത്തെടുക്കുന്നതിനുള്ള വിസ്മയകര മായ യാത്രയാണിതെന്നാണ് പ്രിന്‍സിപ്പാള്‍ ബിജോയ് ഉമ്മന്‍ വിജയികള്‍ക്ക് അഭിനന്ദനം നേര്‍ന്ന് കൊണ്ട് പറഞ്ഞു.ഹോളി ഏഞ്ചല്‍ സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വി ദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാല യം മാതൃകയാകുന്നത്.











