ഡി.പി വേള്‍ഡും (ദുബായ്പോർട്ട് ) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളിയായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് ഡിപി വേള്‍ഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്തും. ഐപിഎല്‍ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇയിലേക്കുള്ള ട്രെയിനിങ് ഗിയറുകളുടെയും മാച്ച് കിറ്റുകളുടെയും സമയബന്ധിതമായി ഡെലിവറി ഡിപി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പരസ്പരം സഹകരിച്ച് ഉറപ്പാക്കും.

ആര്‍സിബിയുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ വിപണിയോടുള്ള ഡിപി വേള്‍ഡിന്റെ പ്രതിബദ്ധതയെ കൂടുതല്‍ കൂട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം കണ്ടെയ്‌നര്‍ വ്യാപാരത്തിന്റെ നാലിലൊന്നും ഡിപി വേള്‍ഡാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ട്രാന്‍സ് വേള്‍ഡിനെ ഏറ്റെടുക്കുന്നതിലും കമ്പനി സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു. ഈ നിക്ഷേപം ഇന്ത്യയിലെ ഡിപി വേള്‍ഡിന്റെ ലോജിസ്റ്റിക്‌സ് പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തി.
സ്‌പോര്‍ട്‌സ് ബിസിനസ്സിലെ ഡിപി വേള്‍ഡിന്റെ കഴിവുകളെ ഉയര്‍ത്തിക്കാട്ടുന്നതാണ് ആര്‍സിബിയുമായുള്ള പങ്കാളിത്തം. ആഗോള കായിക ഇനങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണികളിലുടനീളം സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ക്കായി ചടുലവും പ്രതികരിക്കുന്നതുമായ വിതരണ ശൃംഖല പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയുമാണ് ഡിപി വേള്‍ഡ്.
‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പങ്കുചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റിലെ അധിക ലോജിസ്റ്റിക് സങ്കീര്‍ണ്ണതകള്‍ കണക്കിലെടുക്കുമ്പോള്‍, ആര്‍സിബിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്താന്‍ ഡിപി വേള്‍ഡിലൂടെ ഞങ്ങള്‍ക്ക് കഴിഞ്ഞു. ‘ ഡിപി വേള്‍ഡ് സബ്‌കോണ്ടന്റ് സിഇഒയും എംഡിയുമായ റിസ്വാന്‍ സൂമര്‍ പറഞ്ഞു.