ഡൽഹി :സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ഉദ്യേഗസ്ഥനും, ഡൗൺ ടു എർത്തിൽ എഡിറ്റോറിയൽ കോഡിനേറ്ററുമായിരുന്ന ദാമോദരൻ പിള്ള മണികണ്ഠൻ നായർ (60) (ഡി.എം. നായർ ) അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശിയും , സൂര്യ, കമലാലയം കുടുംബാംഗമാണ്. ഡൽഹിയൽ മയൂർ വിഹാർ ഫേസ് മൂന്നിൽ എ 3 യിൽ 113 ബി യിലായിരുന്നു താമസിച്ചിരുന്നത്. ഡൽഹി സർക്കാർ സ്ക്കൂൾ അദ്ധ്യാപികയായ ആരാധന നായരാണ് ഭാര്യ. അശ്വതി നായർ , ആദർശ് നായർ എന്നിവർ മക്കളാണ്.
കോവിഡ് ബാധിതനായി കുരുക്ഷേത്രയിലെ ശ്രീ ബാലാജി ആരോഗ്യം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം കുരുക്ഷേത്രയിൽ തന്നെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.
