എല്ലാ കാലത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്ന് മുരളീധരന്‍ പറ ഞ്ഞു.ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാന ത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനി ച്ചതെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തല യുടെയും വാദം തള്ളി കെ മുരളീധരന്‍. എല്ലാ കാല ത്തേക്കാളും കൂടുതല്‍ വിശാലമായ ചര്‍ച്ച ഇത്തവണ നടന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ഫലപ്രദ മായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം പി, എംഎല്‍എമാര്‍, മുന്‍ പ്രസിഡന്റുമാര്‍ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചര്‍ച്ച നട ന്നു. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി മാറ്റം വരുത്തി. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. എല്ലാവരും യോഗ്യരാണ്, പ്രായമാവര്‍ അനുഭവ സമ്പത്തുള്ളവരാണ്. അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരും ഉണ്ട്. 14 പേ രും തികച്ചും യോഗ്യരാണ്- മുരളീധരന്‍ പറഞ്ഞു.
ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാ ണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇത്തവണത്തെ ഡിസി സി പ്രസിഡന്റുമാര്‍ യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്സും അടങ്ങുന്നതാണ് 14 ജി ല്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിതെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മ ന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ലെ ന്നും ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. കൂടിയാലോചന നടന്നില്ല. നടന്നിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാ വുമായിരുന്നില്ല.
കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വേണ്ട പോലെ ചര്‍ച്ച ചെയ്തിരു ന്നെങ്കില്‍ ഹൈക്കമാന്‍ ഡിന്റെ ഇടപെടല്‍ ഒഴിവാക്കാമായിരുന്നു. സ്ഥാനം കിട്ടുമ്പോള്‍ മാത്രം ഗ്രൂപ്പി ല്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. തര്‍ക്കങ്ങള്‍ കൂടി യോലോചിച്ച് പരിഹരിക്കണമായിരുന്നുവെന്നും ഭരണഘടനാപരമായി മാത്രമേ കെപിസിസി പ്രസിഡന്റ് അച്ചട ക്ക നടപടി എടുക്കാവൂവെ ന്നും രമേശ് ചെന്നിത്തല പറഞ്ഞു.










