ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവി ആര്‍)കായലിലെറിഞ്ഞെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ഡിജിറ്റല്‍ വിഡിയോ റെ ക്കോര്‍ഡര്‍ നശിപ്പിച്ചതിന് ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോ സഫ് വയലാട്ടിനെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും സുഹൃത്തും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ നിശാപാ ര്‍ട്ടി സംഘടിപ്പിച്ച ഹോട്ടല്‍ ജീവനക്കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍)കായലിലെറിഞ്ഞെന്നാണ് ഹോട്ടല്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ നശിപ്പിച്ചതിന് ഫോര്‍ട്ട് കൊ ച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാ ള്‍ക്കൊപ്പം മെല്‍വിന്‍, വിഷ്ണു,ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നീ അഞ്ച് ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.
റോയി പൊലീസിന് കൈമാറിയ ഡിവിആറില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് പൊലീസ് കണ്ടെ ത്തി യിരുന്നു.തുടര്‍ന്നാണ് ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിന് റോയിയെ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.റോയിയെ ചൊവ്വാഴ്ച 11 മണി ക്കൂറോളം പൊലീസ് ചോ ദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രാവിലെ പാ ലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി.
നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പൊലീസ് തങ്ങളെ അറിയിച്ചതെന്നും മുന്‍ മിസ് കേരള അന്‍സിയുടെ ബന്ധുക്കള്‍ മാ ധ്യമങ്ങളോട് പറഞ്ഞു.











