കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരി ക്കുകയാണ്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അ റിയിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു.വായു ഗുണനിലവാര സൂചിക 382ലെത്തി. ഛഠ് പൂജക്ക് മുന്നോടിയായി യമുന നദിയിലെ വിഷപ്പത ബോട്ടുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ ന്നു കൊണ്ടിരിക്കുകയാണ്. വായുവി ന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു.
ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് 334 ആയിരുന്നു.അതാണിപ്പോ ള്‍ 382 ആയി ഉയര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനി യും കൂടുമെന്നാണ് കാലാവ സ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
വാഹനങ്ങളില്‍ നിന്നുള്ള പുകയും വൈക്കോല്‍ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണം. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഇത്രയധികം മലിനീകരണമുണ്ടാവുന്നത് എന്നാണ് സര്‍ക്കാരി ന്റെ വിശദീകരണം.










