കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് ഡല്‍ഹിയിലും സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. താന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് ഡല്‍ഹിയിലും സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. താന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
13 പേരുടെ സ്രവമാണ് പരിശോധനയ്ക്കായി ഡല്‍ഹിയില്‍ നിന്ന് അയച്ചത്. രാജ്യതലസ്ഥാനത്ത് വിമാന ത്താവളത്തിലടക്കം പരിശോധന കര്‍ശനമാക്കി.ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവ രുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്.നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.
കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദക്ഷി ണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജ റാത്തിലെ ജാംനഗറിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.സിംബാബ്വെയില്‍ നിന്ന് അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു.വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഒമൈക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാന ങ്ങള്‍ക്കും ജമ്മു കശ്മീരിനും കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കോവി ഡ് വ്യാപനം തടയാന്‍ അടിയന്തര നടപ ടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്‌നാ ട്,ഒഡിഷ,കര്‍ണാടക, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീരിനുമാണ് കത്ത്.ഇവിടങ്ങളില്‍ കോവിഡ് കേസുകളും മരണസംഖ്യയും വര്‍ധിക്കുന്നതിലുള്ള ആശങ്കയും ഒമിക്രോണ്‍ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.