കഴിഞ്ഞ വ്യാഴാഴ്ച്ച ഹാജരാകണമെന്നാണ് ഇ.ഡി കവിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്ന ത്. എന്നാല്‍ കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്ത്രീ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളേയും വനിതാ സംഘടനക ളേയും അണിനിരത്തി ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയാ ണ് കവിത സമയം നീട്ടിചോദിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിതയെ ഇ.ഡി ഡല്‍ഹിയില്‍ ചോദ്യം ചെയ്യുന്നു. രാവിലെ പതിനൊന്നരയോടെയാണ് കവിത ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫിസിലെത്തിയത്.
അതേസമയം, കവിതയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധവുമായി ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ഇ. ഡി ഓഫിസിലെത്തി. പ്രതിഷേധമുണ്ടാകുന്നത് കണക്കിലെടുത്ത് ഇ.ഡി ആസ്ഥാനത്തിന് പുറത്ത് നിരോ ധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച്ച ഹാജരാകണമെന്നാണ് ഇ.ഡി കവിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ കവിത ഇന്നത്തേക്ക് സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്ത്രീ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളേയും വനിതാ സംഘടനകളേയും അണിനിരത്തി ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കവിത സമയം നീട്ടിചോദിച്ചത്.
ചോദ്യം ചെയ്യുക മാത്രമല്ല കവിതയെ ഇ.ഡി ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേ ഖര്‍ റാവു തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.കേന്ദ്ര ഏജന്‍സി കളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എ ന്ന വിമര്‍ശനം ശക്തമായി പ്രതിപക്ഷം ഉന്നയിക്കുമ്പോഴാണ് ചോദ്യം ചെയ്യല്‍. സംഘ് പരിവാര്‍ പക വീട്ടു കയാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.