ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവ്. 4824 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്ന് 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവ്. 4824 ജീവനക്കാരുള്ള സെക്ര ട്ടേറിയറ്റില്‍ ഇന്ന് 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19,നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെ യാണ് സെക്രട്ടേറിയറ്റിലെ ഹാ ജര്‍ നില. പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേരാണ് ജോലി ക്കെത്തിയിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും, സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതുമാണ് ഇന്നലത്തേക്കാള്‍ ഹാജര്‍ നില കൂടാന്‍ കാരണമായത്. ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പണിമുടക്കുകയാണ്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നില വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയസ്‌നോണ്‍ വകവെക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ പണിമുടക്ക് പൂര്‍ ണമാണ്. ഡയസ്‌നോണ്‍ മുമ്പും നേരിട്ടിട്ടുണ്ടെന്നും അശോക് കുമാര്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാന്‍ തിരുവനന്തപുരം കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. അധി ക സര്‍വീസുകള്‍ നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയും നിര്‍ദേശം നല്‍കിയിരുന്നു. തിരുവ നന്തപുരം തമ്പാനൂരില്‍ പൊലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തി. എ ന്നാല്‍, അടിയന്തര മെഡിക്കല്‍ ആവശ്യത്തിനുള്ള ബസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് സമരക്കാരുടെ നിലപാട്.











