തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വെ പൊലീ സാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ നിതീഷിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.
കോട്ടയം : ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയില്‍വെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനി യുടെ പരാതിയില്‍ നിതീഷിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലാണ് സംഭവം.
ഡ്യൂട്ടിക്കിടെ ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.നിതീഷ് ആദ്യം യുവതി യോട് കോച്ചുമാറാനായി നിര്‍ബന്ധിക്കുകയും അതിനായി കൈപിടിച്ചുവലിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രയ്ക്കിടെ പുലര്‍ച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇ ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ട്രെയിനില്‍ യുവതി ഒറ്റയ്ക്കായിരുന്നു സഞ്ചരിച്ചിരുന്നത്. പിതാവ് യുവതിയെ സ്റ്റേഷിനില്‍ കൊണ്ടുപോയി വിടുമ്പോള്‍ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടി ഇയോട് പറഞ്ഞിരുന്നു. റെയില്‍വേ ജീവനക്കാ ര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.












