എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗിലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യുപി സ്‌ദേശിയുടെ ബാഗ് ആണെന്ന സൂച നയാണുള്ളത്
കോഴിക്കോട് : ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്ക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ അക്രമി യുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തി. എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗി ലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യുപി സ്‌ദേശിയുടെ ബാഗ് ആണെന്ന സൂചനയാണുള്ളത്.
ഏലത്തൂര്‍ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ രിശോധിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോ റ്റുപാത്രവും കണ്ടെത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോള്‍ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയര്‍ഫോണും കവറും, പാക്കറ്റിലു ള്ള ലഘുഭക്ഷണം, ഇംഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാഗില്‍ നിന്ന് ലഭിച്ചത്.
സിസി ടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണു റിപ്പോര്‍ട്ട്. കാട്ടിലെ പീടികയില്‍ ഇയാളെ കണ്ടസമയം ഏകദേശം രണ്ട് മണിക്കൂര്‍ വ്യത്യാസമാണ് ഉള്ളത്. ഈ രണ്ട് മണിക്കൂര്‍ ഈ വ്യക്തി എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്സാക്ഷികളുടെ മൊഴി സ്ഥിരീകരിക്കുന്നതാണ് പുറ ത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു.
സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ നാ ലു പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂ ട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച ശേഷം അക്രമി തീയിടുക യായിരുന്നു.
ഏലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് ക ണ്ടെത്തിയത്. സ്ത്രീയും കുഞ്ഞും മട്ടന്നൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച പുരുഷനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭി ച്ചിട്ടില്ല. സംഭവത്തില്‍ അക്രമിക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.