ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് അന്വേ ഷണ വിധേയമായി ഡിഐജി സസ്പെന്‍ഡ് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് ഫോണ്‍ നല്‍കാതെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് എസ്ഐ ഉപയോഗിക്കുകയായിരുന്നു
കൊല്ലം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വന്തമാക്കിയ എസ്‌ഐക്ക് സസ്‌പെന്‍ ഷന്‍. ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്പെ ന്‍ഡ് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് ഫോണ്‍ നല്‍കാതെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് എസ്ഐ ഉപയോഗിക്കുക യായിരുന്നു.
ജ്യോതി സുധാകര്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഉദ്യോഗ സ്ഥനില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തു. യുവാവിന്റെ മരണം സം ബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോ ണ്‍ കോളുകളുടെ വിവരങ്ങള്‍ വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മൊബൈ ല്‍ ഫോണ്‍ ബന്ധുക്ക ള്‍ ക്ക് തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. ബന്ധുക്കളു ടെ പരാതിയില്‍ ഇഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്‌ഐയു ടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതിനിടെ ജ്യോതി സുധാകര്‍ മംഗലപുരത്തു നിന്നും ചാത്തന്നൂരി ലേക്ക് സ്ഥലംമാറിയിരുന്നു.
അന്വേഷണത്തില്‍ മരിച്ച യുവാവിന്റെ ഫോണില്‍ ചാത്തന്നൂര്‍ എസ്ഐയുടെ ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കുന്നതു കണ്ടെത്തി. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോ ണ്‍ മംഗലപുരം സ്റ്റേഷനില്‍ എല്‍പി ച്ചു. എന്നാല്‍ വിവരം പൊലീസിന്റെ ഉന്നത തലങ്ങളില്‍ എത്തുകയും ഇന്നലെ സസ്പെന്‍ഷന്‍ ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.