തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയ മായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ വ്യക്തമാക്കി. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് കടകള്‍ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാ മെന്നും മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാ ര്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തി ങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എ, ബി വി ഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് കടകള്‍ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എ, ബി പ്രദേശങ്ങളിലെ ബ്യൂട്ടി പാര്‍ലറുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തി ക്കാം. വീട്ട് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. രാവിലെ 7 മുതല്‍ വൈകിട്ട് 8 വരെ യാണ് പ്രവര്‍ത്തനാനുമതിയുള്ളത്. മുടിവെട്ടാന്‍ മാത്രമാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍ കുന്നത്. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് എത്താം. എന്നാല്‍, കോ വിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കണം ആരാധ നാലയങ്ങളില്‍ പ്രവേശനം നല്‍കേണ്ടത്. വിശേഷ ദിവസങ്ങളില്‍ മാത്രമാണ് 40 പേര്‍ക്ക് അനുമതി യുള്ളത്.
കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ച സ്റ്റാഫുകളെയാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിയോഗിക്കേണ്ടത്.എ,ബി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങളില്‍ സീരിയല്‍ ഷൂട്ടിങ്ങ് അനുവദി ച്ചിട്ടുണ്ട്. അതേ രീതിയില്‍ കര്‍ശന നിയന്ത്രണത്തോടെ സിനിമ ഷൂട്ടിങ് പ്രവര്‍ത്തനങ്ങളും നട ത്താമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ മന്ത്രി പറഞ്ഞു.
എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ ഹോസ്റ്റലുകളില്‍ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യുമെ ന്നും മുഖ്യമന്ത്രി പറഞ്ഞു.












