ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവി ക്കുന്നു ണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാ തിയുമായി രം ഗ ത്തെത്തിയിരുന്നു
കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃത ദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. മ ര\ണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കു ന്നു ണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.