മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂപോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാ രുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്
അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാ ന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷിബിന്‍ അടക്കമുള്ള പതിനേഴ് അംഗ സംഘം വിനോദ സഞ്ചാരത്തിനായാണ് മൂന്നാര്‍ കരടി പ്പാറയിലെ ത്തിയത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുക യായിരുന്നു. ഷിബി ന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം ശനിയാഴ്ച മൂന്നാറിലെത്തിയിരുന്നു. രാത്രിയില്‍ കരടി പ്പാറക്ക് സമീപമായിരുന്നു ഇവര്‍ താമസം ക്രമീകരിച്ചിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള മലയിലേക്ക് ട്രക്കിങ് നടത്തുന്നതിനിടെ കാ ല്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ പതിച്ചത്. അപകട ത്തില്‍പ്പെട്ട യുവാവിനെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ചേര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലിസ് സംഭവത്തില്‍ തുടര്‍ നട പടി സ്വീകരിച്ചു.











