വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സേ ഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തത്. ഈ മൂന്ന് പേരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് ഡിജിപിയായി നിയമിക്കാം
ന്യൂഡല്‍ഹി : സംസ്ഥാനത്തെ പുതിയ ഡി ജി പി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ ജെ തച്ചങ്കരി പുറത്ത്. യു പി എസ് സി യോഗമാണ് തച്ചങ്കരി യെ ഒഴിവാക്കിയത്. പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സി യോഗം മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് വിട്ടു.
വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീ ഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശു പാര്‍ശ ചെയ്തത്. ഈ മൂന്ന് പേരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് ഡിജിപിയായി നിയ മിക്കാം. ഇതി ല്‍ ഡി ജി പി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എഡിജി പി റാങ്കാ ണുള്ളത്. ഇതില്‍ നിന്ന് ഒരാളെ ലോക്നാഥ് ബെഹ്റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം.
ഡിജിപി റാങ്കുള്ള സുദേഷ് കുമാറും സന്ധ്യയും വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാ ത്രമാണ് അനില്‍കാന്തിന് അവസരം ലഭിക്കുക. ജൂണ്‍ മുപ്പതിന് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന തോടെ അടുത്ത പൊലീസ് മേധാവി അധികാരമേല്‍ക്കും.
സീനിയോറിയിറ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡി ജി പി സ്ഥാനത്തേ ക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. അരു ണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരുടെ പേരുടെകളായി രുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്ര സര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് യോ ഗത്തെ അറിയിച്ചു.
നിലവില്‍ എസ്.പി.ജി മേധാവിയാണ് അരുണ്‍ കുമാര്‍ സിന്‍ഹ. ശേഷിച്ചവരില്‍ തച്ചങ്കരിയുടെ പേര് വെട്ടാന്‍ ഇടയായ സാഹചര്യമെന്തെന്ന് വ്യക്ത മല്ല. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന താണ് തച്ചങ്കരിയുടെ പേര് വെട്ടാന്‍ കാരണമായതെന്നാണ് സൂചന. പൊലീസ് മേധാവി സ്ഥാന ത്തേ ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെട്ട പേരായിരുന്നു തച്ചങ്കരിയുടേയും സുധേഷ് കുമാറിന്റേതും.