വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയ ത്.സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു.
ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ മീരാബായ് ചാനു നേടി. വനിതക ളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. സ്നാച്ചിലും ക്ലീന്‍ ആന്‍ ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയര്‍ത്തിയാണ് ചരിത്ര നേട്ടം. അ വസാന ശ്രമത്തില്‍ 117 കിലോയില്‍ പരാജയപ്പെട്ടതോടെയാണ് സ്വര്‍ണം നഷ്ടമായത്.
സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാ രോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. നേരത്തെ ഭാരദ്വേഹന ത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരു ന്നു ഇത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്‌നിയില്‍ വെങ്കലം നേ ടിയത്.
ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആ കെ 210 കിലോഗ്രാം ഉയര്‍ത്തിയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. ഇന്തോനേഷ്യയുടെ കാ ന്തിക ഐസ വെങ്കലമെഡലും നേടി. ആകെ 194 കിലോഗ്രാമാണ് അവര്‍ ഉയര്‍ത്തിയത്. ബാഡ്മി ന്റണ്‍ താരം പിവി സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യ ന്‍ വനിതയായിരിക്കുകയാണ് മിരാഭായ് ചാനു.