സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2022 ഡി സംബര്‍ 2,3 തീയതികളില്‍ ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സം രംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റ ര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പതിനൊന്നാമത് സമ്മേളന മാണിത്
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2022 ഡിസം ബര്‍ 2,3 തീയതികളില്‍ ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ക്കും. സംരംഭകത്വം പ്രോ ത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘട കമായ ടൈ കേരളയുടെ പതിനൊന്നാമത് സമ്മേളനമാണിത്. ആയിരത്തിലധികം യുവ സംരംഭക രും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കും.
സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവരവരുടെ മേഖലകളില്‍ വളര്‍ച്ച യ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും നല്‍കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് അനീഷാ ചെറിയാന്‍ പറഞ്ഞു. ഇന്നൊവേഷന്‍, ഇന്‍വെസ്റ്റ്മെന്റ്, ഇന്‍ഫ്രാ സ്ട്രക്ചര്‍ എന്ന വിഷയങ്ങളിലാണ് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഈ വര്‍ഷത്തെ സമ്മേളനത്തിന് മുപ്പതിലധികം അന്താരാഷ്ട്ര പ്രമുഖര്‍ നേതൃത്വം നല്‍കും.
ആരോഗ്യ സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സംരംഭകത്വം, ഡിജിറ്റല്‍ ഇ ക്കോസിസ്റ്റം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സംരംഭകത്വത്തിന് സംസ്ഥാനത്തിന്റെ പങ്ക് എന്നീ വിഷ യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.യുവ സംരംഭകര്‍ക്കായി മേഖലകള്‍ തിരിച്ചുള്ള മെന്ററിംഗ് മാസ്റ്റര്‍ ക്ലാ സുകള്‍, സ്റ്റാര്‍ട്ടപ്പ് ഷോകാസുകള്‍, ക്യൂറേറ്റഡ് നെറ്റ്വര്‍ക്കിംഗ് എന്നിവ സമ്മേളനത്തെ ആകര്‍ ഷകമാ ക്കും. അന്‍പതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും പങ്കെടുക്കും.
തമിഴ്നാട് ധനകാര്യമാനവവിഭവശേഷി മാനേജ്മെന്റ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍, സം സ്ഥാന വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ജസ്റ്റിസ് എ.കെ. ജയ ശങ്കരന്‍ നമ്പ്യാര്‍, പ്രതി പ ക്ഷ നേതാവ് വി ഡി സതീശന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമി റ്റഡ് (കെ.എസ്.ഐ.ഡി.സി) മാനേജിങ് ഡയ റക്ടര്‍ എസ് ഹരികിഷോര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ.ഒ അനൂപ് അംബിക, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപക ഡയറക്ടര്‍ വിനോദ് കെനി, മുരു ഗപ്പ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം.എം. മുരുഗപ്പ, അപ്പോളോ ഹോസ്പിറ്റല്‍സ് മാനേജിങ് ഡയ റക്ടര്‍ സുനീത റെഡ്ഡി, കെഫ് ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഫൈസല്‍ കെ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെ ക്നോളജീസ് സഹസ്ഥാപകനും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഐ.ബി.എസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ടൈ ഗ്ലോബല്‍ വൈസ് ചെയര്‍മാ നും ഫോക്സി ടെക്നോളജീസിന്റെ സ്ഥാപകനുമായ മുരളി ബുക്കപ ട്ടണം, ടൈക്കോണ്‍ കേരള 2022 ഡയറക്ടറും ചാര്‍ട്ടര്‍ മെമ്പറുമായ ദാമോദര്‍ അവനൂര്‍ ( മാനേജിങ്ങ് ഡയറക്ടര്‍, ചേതന ഫോര്‍മുലേഷ ന്‍സ് ) എന്നിവര്‍ പ്രധാന സെഷനുക ള്‍ക്ക് നേതൃത്വം നല്‍കും.