ടെലിഫോൺ വിവരങ്ങൾ രോഗമുള്ള വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ; പോലീസിന്റെ വിശദീകരണം

രോഗികളുടെ ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പോലിസിന്റെ വിശദീകരണം ഇതാണ്
കോവിഡ് – 19 മഹാമാരിയുടെ സമ്പർക്കം വഴിയുള്ള വ്യാപനം തടയാൻ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പർക്കം കണ്ടെത്തുന്നതിനുള്ള നടപടികൾ.  സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പർക്ക വിവരങ്ങളുടെ ശേഖരണം.
കോവിഡ് രോഗികളുടെ സമ്പർക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പോലീസും പ്രവർത്തിക്കുന്നത്. അതാവട്ടെ നിയമം അനുശാസിക്കുന്ന വിധത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തുവരുന്ന ഒന്നാണ്.
ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് ബഹു. സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. മഹാമാരികൾ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് ബഹു: സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി vs യൂണിയൻ ഓഫ് ഇൻഡ്യ (2017),  Mr. X vs Hospital Z (1998) എന്നീ കേസുകളുടെ വിധികളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 ൻറെ സെക്ഷൻ  4(2)(j) പ്രകാരം സർക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികൾ എടുക്കാൻ അധികാരമുണ്ട്.
മഹാമാരിയുടെ ഭീഷണി ജനങ്ങൾ നേരിടുമ്പോൾ അത് തടയുക എന്ന മുഖ്യദൗത്യത്തിനാണ് പരമപ്രാധാന്യം നൽകേണ്ടത്. ഇത്തരം അസാധാരണമായ സാഹചര്യത്തിൽ  വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരും.  ഇതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല.
ഇന്ത്യാ ഗവൺമെൻറ് ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.  ടെലിഫോൺ കോളുകളുടെ ഉള്ളടക്കം ഈ ഉദ്യമത്തിൻറെ ഭാഗമായ ശേഖരിക്കപ്പെടുന്നില്ല.  അതിനാൽ തന്നെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 ൻറെ 5-ാം വകുപ്പിൻറെ 2-ാം ഉപവകുപ്പ് ഇവിടെ ബാധകമാകുന്നുമില്ല. 1973 ലെ ക്രിമിനൽ നടപടി നിയമം, വകുപ്പ് 92, അല്ലെങ്കിൽ ഇന്ത്യൻ ടെലഗ്രാഫ് നിയമം വകുപ്പ് sec 5(2) എന്നിവ ഇന്ത്യൻ ടെലിഗ്രാഫ് (ഭേദഗതി) ചട്ടം 2007 വകുപ്പ് 419  A ചേർത്ത് വായിച്ച് ഇന്ത്യാ സർക്കാർ കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദ്ദേശം ഇറക്കിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെൻറിൻറെ ഉത്തരവുകളെയും നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുമാണ് പോലീസ് വകുപ്പും സ്റ്റാർട്ട്അപ്പുകൾ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറൻറയിൻ ട്രാക്കിംഗ് നടത്തുന്നത്. രോഗിയുടെ സഹായത്തോടെ അവരുടെ ഓർമ്മകളെ ഉണർത്തിക്കൊണ്ടാണ് സമ്പർക്ക ചാർട്ട് തയ്യാറാക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇത്തരം രീതികൾ സ്വീകരിച്ചുവരുന്നുണ്ട്.
ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ സമ്പർക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്.  അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിൻറെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് ജാഗ്രത പുലർത്തുന്നതിന് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ  ആവശ്യത്തിന് മാത്രമേ  ഈ വിവരങ്ങൾ വിനിയോഗം ചെയ്യുന്നുള്ളൂ.
സർക്കാരിൻറെ ഈ രോഗവ്യാപനപ്രതിരോധ ഉദ്യമത്തോട് പൊതുസമൂഹം നല്ല രീതിയിലാണ് സഹകരിക്കുന്നത്. തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി സമൂഹത്തിൽ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ അതിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്.
Also read:  ഇന്ത്യ-ഒമാൻ ചരിത്ര പ്രദർശനം ഡൽഹിയിൽ

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES