മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ടെലിഗ്രാഫ് ദ്വീപിന്റെ വികസന പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ 50 ശതമാനവും ഇതിനകം പൂർത്തിയായി. പരിസ്ഥിതി ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.
ദ്വീപിന്റെ ചരിത്ര മൂല്യം പുനരുജ്ജീവിപ്പിക്കുന്നതിനായാണ് വികസനം ലക്ഷ്യമിടുന്നത്. സമുദ്ര ആശയവിനിമയത്തിന്റെ മറന്നുപോയ കഥകൾ പറയുകയും, ചരിത്രസമൃദ്ധിയുള്ള ഈ ദ്വീപിനെ പ്രാദേശിക, ആഗോള ആകർഷണ കേന്ദ്രമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഘടകങ്ങൾ
മുസന്ദംമുനിസിപ്പാലിറ്റി, OQ കമ്പനി, പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ പ്രാവർത്തികമാകുന്ന പദ്ധതിയിൽ ഉൾപ്പെടുന്നത്:
- 130 ചതുരശ്ര മീറ്റർ പൊതുസേവന കെട്ടിടം
- 731 ചതുരശ്ര മീറ്റർ മൾട്ടി-പർപ്പസ് ഹാൾ
- സീ ലാൻഡിംഗ് പ്ലാറ്റ്‌ഫോം
- മലയോര നടപ്പാത
- ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾ, ഇന്ധന ടാങ്കുകൾ ഉൾപ്പെടുന്ന യൂടിലിറ്റി കെട്ടിടം
- നിഴൽമുള്ള മേലാപ്പ് ഏരിയ
ചരിത്ര പശ്ചാത്തലം
1864-ൽ ദ്വീപിൽ സ്ഥാപിച്ച ബ്രിട്ടീഷ് ടെലിഗ്രാഫ് റിപീറ്റർ സ്റ്റേഷനാണ് “ടെലിഗ്രാഫ് ദ്വീപ്” എന്ന പേരിന്റെ ഉറവിടം. ലണ്ടൻ മുതൽ കരാച്ചി വരെയുള്ള ഗൾഫ് അന്തർവാഹിനി ടെലിഗ്രാഫിക് കേബിളിന്റെ ഭാഗമായിരുന്ന ഈ സ്ഥലം അതിസമ്പന്നമായ ചരിത്രം പങ്കുവെക്കുന്നു.
പ്രകൃതിദൃശ്യങ്ങളുടെയും വിനോദസഞ്ചാരത്തിന്റെയും ഹബ്ബായി ഖോർ ഷാം
മനോഹരമായ പർവതങ്ങളും നീല വെള്ളങ്ങളും ചുറ്റപ്പെട്ട ദ്വീപ്, ഖോർ ഷാമിൽ സ്ഥിതിചെയ്യുന്നു. സമുദ്രദ്വീപുകളും പകൃതിദൃശ്യങ്ങളാലും സമ്പന്നമായ ഈ പ്രദേശം വിനോദസഞ്ചാരികൾക്കിടയിൽ ആകർഷണമായി മാറിയിട്ടുണ്ട്.