ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ യുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി : ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദി ന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം.
കേസ് സ്വതന്ത്രമായി ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും ജാമ്യ ഉത്തരവില്‍ സുപ്രീം കോടതി വ്യ ക്തമാക്കി. ഗുജറാത്ത് വംശഹത്യയില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്‌ഐടി നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ജൂണ്‍ 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്.











