നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള താണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ എം.ബി രാജേഷ്
തിരുവനന്തപുരം: ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞക്കെത്തിയ വടകര എം.എല്‍.എ കെ.കെ രമ യുടെ നടപടി സത്യപ്രതിജ്ഞാ ചട്ട ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാ തി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നും നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രഹസ നങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലി ക്കേണ്ടതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. ഒന്‍പതു വര്‍ഷം മുമ്പ് രാഷ്ട്രീയ എതിരാളികളുടെ 51 വെട്ടുകള്‍ കൊണ്ട് രക്തസാക്ഷി യായ ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വടകരയുടെ എഎല്‍എയായി ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.
നിയമസഭയ്ക്കുള്ളില്‍ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകള്‍ ധരിക്കുവാനോ പ്രദര്‍ശിപ്പിക്കു വാ നോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി. പി പ്രേം കുമാര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണ മെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.











