കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകു ന്നില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. ശരാശരി ടിപിആര്‍ പത്തിന് മുക ളില്‍ തന്നെ നില്‍ക്കുകയാണ്. 29.75 ശതമാനത്തില്‍ നിന്ന ടി.പി.ആര്‍ ആണ് പതുക്കെ കുറച്ച് 10 ശ തമാനത്തിലെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കുറയുന്നില്ല. എല്ലാ കാലവും ലോ ക്ഡൗ ണ്‍ നടപ്പിലാക്കാന്‍ സാധിക്കില്ല.അതി നാലാണ് നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടിപിആര്‍ പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ഇന്നു ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ ഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസി റ്റിവിറ്റി നിര ക്ക് ആറുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആര്‍ ആറിനും പന്ത്ര ണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ ഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതി നെട്ടിനും ഇടയില്‍ ടിപിആര്‍ ഉള്ള 316 പ്രദേശങ്ങള്‍. അവ സി വിഭാഗത്തിലാണ്. എണ്‍പതിടത്ത് ടിപിആര്‍ പതിനെട്ടു ശതമാനത്തിലും മുകളിലാണ് (ഡി വിഭാഗം). ഈ വിഭാഗീകരണം അനുസ രിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.
നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. കോ വിഡ് നിലനില്‍ക്കുന്നിടത്തോളം ഒരു പ്രദേ ശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വി ഭാഗങ്ങളില്‍പെട്ട പ്രദേശങ്ങളില്‍ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതി ല്‍ നിയന്ത്രണങ്ങള്‍ പാലിച്ചു പോകണം. ഇതിനായി ബോധവല്‍ക്കരണവും ആവശ്യമെങ്കില്‍ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴ ത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കും.
പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാ ണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാ ള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്ര യാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘ നങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരി ക്കും. വാക്സിനെടുത്തവരും രോഗം വന്നു പോയ വരും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നോ ക്കേണ്ടതുണ്ട്. അവരി ലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ല. മാത്ര മല്ല, അവര്‍ രോഗവാഹകര്‍ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാന്‍ അവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.