വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54)വാഹനാപകടത്തില്‍ മരിച്ചു. മുംബൈക്ക് സമീപം പാല്‍ഘറിലെ ദേശീയ പാതയിലായിരുന്നു വാഹനാപകടം.
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54)വാഹനാ പകടത്തില്‍ മരിച്ചു. മുംബൈക്ക് സമീപം പാല്‍ഘറിലെ ദേശീയപാതയിലായിരുന്നു വാഹനാപകടം. മി സ്ത്രിയെ കൂടാതെ മൂന്നുപേര്‍ വാഹനത്തില്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കൂടി മരിച്ചു. ഗു രുതര മായി പരിക്കേറ്റ രണ്ടുപേര്‍ ഗുജ റാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍ സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സ്ഥാനത്തു നിന്ന് നീക്കി. പിന്നീട് എന്‍ ചന്ദ്രശേഖ രന്‍ ടാറ്റ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.
സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ്പി) ഗ്രൂപ്പ് നല്‍കിയ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.












