ദുബായ് ∙ ടാക്സികൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് ടാക്സി കമ്പനി രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ബോൾട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും. ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കുന്നതിൽ ബോൾട്ട് സഹായമൊരുക്കും.
